|    Jan 22 Mon, 2018 11:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

14കാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

Published : 10th August 2016 | Posted By: SMR

ആലത്തൂര്‍: 14കാരിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. പുതിയങ്കം തെക്കുമുറി തെലുങ്കു പാളയം കൃഷ്ണന്‍ (60) ആണു പിടിയിലായത്. 2012 മുതല്‍ കൃഷ്ണന്‍ പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലിസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് ഒളിവില്‍പോയ കൃഷ്ണനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പിടികൂടാനായത്.
നെന്മാറ ഗോമതി എസ്‌റ്റേറ്റിനു സമീപത്തെ റബര്‍ എസ്‌റ്റേറ്റിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വാഭാവികത തോന്നിയ അധ്യാപകര്‍ പാലക്കാട് വനിതാ എസ്‌ഐയ്ക്കു പരാതി നല്‍കി. വനിതാ എസ്‌ഐ കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പ്രതി വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവിന് മദ്യം നല്‍കിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊല്ലങ്കോട് സി ഐ സലീഷ് എന്‍ ശങ്കരന്റെ നിര്‍ദേശാനുസരണം കേസന്വേഷിച്ച ആലത്തൂര്‍ എസ്‌ഐ എസ് അനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സൂരജ്, സന്ദീപ്, ജയപ്രകാശ്, കൃഷ്ണന്‍കുട്ടി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ലൈംഗികാതിക്രമത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന(പോക്‌സോ) ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലിസ് കേസെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day