|    Nov 17 Sat, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

14കാരിയായ ഹിന്ദു ബാലികയെ മുസ്‌ലിം കുടുംബത്തിന് കൈമാറി

Published : 7th August 2018 | Posted By: kasim kzm

മുംബൈ: 14കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നാലംഗ മുസ്‌ലിം കുടുംബത്തിന് കൈ മാറി ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്. അമ്മ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കോടതി മുസ്‌ലിം കുടുംബത്തോടൊപ്പം അയച്ചത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജി തള്ളിയാണ് കോടതിയുടെ വിധി. കുട്ടിയുടെ മാതാവ് ചില അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ അവരോടൊപ്പം കുട്ടിയെ അയക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
പെണ്‍കുട്ടിയുടെ സംരക്ഷണച്ചുമതല ജൂലൈ 24നാണ് കോടതി മുസ്‌ലം കുടുംബത്തെ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ സംരക്ഷണാവകാശത്തിനായി മുസ്‌ലിം കുടുംബവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു കുടുംബാംഗമെന്ന നിലയിലാണ് പെണ്‍കുട്ടി തങ്ങളോടൊപ്പം താമസിക്കുന്നത്.
കുട്ടിക്ക് പരിപൂര്‍ണ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മകളെ ഉപേക്ഷിച്ച് മാതാവ് കാണ്‍പൂരിലേക്ക് പോയതായും മുസ്‌ലിം കുടുംബം വാദിച്ചു. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവന്ന മാതാവ് ആണ്‍സുഹൃത്തുമായെത്തി പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നു മുസ്‌ലിം കുടുംബം ശിശുക്ഷേമ സമിതിയെ സമീപിച്ചു.
ഇതോടെ, ശിശുസമിതി ഇടപെട്ട് പെണ്‍കുട്ടിയെ തെക്കന്‍ മുംബൈയിലെ ശിശുസമിതിയിലേക്ക് അയച്ചു. തുടര്‍ന്ന്, കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നതിനായി ഒരു അഭിഭാഷകന്‍ സന്നദ്ധനാവുകയും ജൂലൈ 4ന് പെണ്‍കുട്ടി—യെ അഭിഭാഷകനൊപ്പം അയക്കുകയും ചെയ്തു. 24ന് വീണ്ടും പെണ്‍കുട്ടിയുമായി സംസാരിച്ച ജഡ്ജി കുട്ടിയെ മുസ്‌ലിം കുടുംബത്തോടൊപ്പം അയക്കുകയായിരുന്നു. ഈ കുടുംബത്തോടൊപ്പം അല്ലാതെ മറ്റ് എവിടെയും പോവാന്‍ തനിക്ക് താല്‍പര്യമില്ലെന്നു പെണ്‍കുട്ടി പറഞ്ഞതായും ജസ്റ്റിസ് പട്ടേല്‍ പറഞ്ഞു.
സാഹചര്യങ്ങള്‍ ഇടയ്ക്ക് ഇടയ്ക്ക് നിരീക്ഷിക്കുകയും ഒരുതരത്തിലുള്ള അസ്വാഭാവിക സംഭവങ്ങളും ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണമെന്നു ടാര്‍ഡിയോ പോലിസ് സ്‌റ്റേഷന് കോടതി നിര്‍ദേശം നല്‍കി. സംരക്ഷണാവകാശത്തിനായി പരാതി ഫയല്‍ ചെയ്ത മുസ്‌ലിം കുടുംബത്തിന്റെ വാദം ഈ മാസം 15ന് കേള്‍ക്കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss