|    Aug 18 Fri, 2017 6:53 am
FLASH NEWS
Home   >  News now   >  

14കാരന്റെ ആത്മഹത്യ: ‘ബ്ലൂവെയ്ല്‍ ചലഞ്ച്’ ഗെയിമിനെത്തുടര്‍ന്ന് ?

Published : 1st August 2017 | Posted By: G.A.G


മുംബൈ: മുംബൈയില്‍ 14കാരന്‍ കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത് ‘ബ്ലൂവെയ്ല്‍ ചലഞ്ച്’ ഗെയിമിനെത്തുടര്‍ന്നെന്ന് സംശയം. മുംബൈ അന്ധേരി സ്വദേശിയായ ഒമ്പതാംക്ലാസുകാരനാണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നോ, മാതാപിതാക്കളെ ചോദ്യംചെയ്തതില്‍ നിന്നോ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
കുട്ടിയുടെ സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബ്ലൂവെയ്ല്‍ ചലഞ്ചിനെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടിയുടെ സുഹൃത്തുക്കളെ ഉടന്‍ ചോദ്യംചെയ്യുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എന്‍ ഡി റെഡ്ഡി അറിയിച്ചു.കളിക്കുന്നയാളുടെ മനസ്സിനെ നിയന്ത്രിച്ച്് അവസാനം ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ഗെയിം. രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക തുടങ്ങിയ 49 ചലഞ്ചുകള്‍ പൂര്‍ത്തിയാക്കാന്‍ ഗെയിം നിയന്ത്രകര്‍ മല്‍സരാര്‍ഥിയോട് ആവശ്യപ്പെടുന്നു. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചുകൊടുക്കണം.
ഇല്ലെങ്കില്‍ ഭീഷണിപ്പെടുത്തുമെന്നും അനുഭവസ്ഥര്‍ പറയുന്നു. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാംദിവസം ഗെയിമറോട് ആവശ്യപ്പെടുന്നത് സ്വയം മരണം വരിക്കാനാണ്. ഇത്തരത്തില്‍ നൂറോളം പേര്‍ റഷ്യയില്‍ മാത്രം മരണപ്പെട്ടെന്നാണ് റിപോര്‍ട്ട്. ചലഞ്ച് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍നിന്നും പുറത്ത് പോകാനുമാകില്ലെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല.
മാത്രവുമല്ല; ഈ ആപ്പിലൂടെ മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്ന ഗെയിം ഡെവലപ്പേഴ്‌സ് പിന്നീട് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാവുന്നതായും റഷ്യന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക