|    Feb 21 Tue, 2017 10:57 pm
FLASH NEWS

14കാരനെ മദ്യം കുടിപ്പിച്ച സംഭവം:പ്രതി റിമാന്‍ഡില്‍

Published : 1st December 2016 | Posted By: SMR

ചിങ്ങവനം: അയല്‍വാസിയായ 14കാരനെ നിര്‍ബന്ധിച്ച് മദ്യം കൊടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം ചിങ്ങവനം പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ ചങ്ങനാശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. നാട്ടകം മറിയപ്പള്ളി പാറയില്‍ സന്തോഷിനെ (കൊച്ചുമോന്‍) യാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിക്കുകയായിരുന്നു. കുട്ടിയെ ഏറെ നേരം അന്വേഷിച്ചിട്ടും കണ്ടെത്തിയിരുന്നില്ല. പിന്നീട് മദ്യം കഴിച്ച നിലയില്‍ കുട്ടിയെ ഇയാളുടെ വീട്ടില്‍ കണ്ടെത്തി. കുട്ടിക്ക് മദ്യം നല്‍കിയതിനെ ചോദ്യം ചെയ്ത മാതാവിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇയാളെ പൊന്‍കുന്നം സബ് ജയിലിലേക്കു മാറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക