|    Jul 21 Fri, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

14കാരനായ ഫലസ്തീന്‍ ബാലനെതിരേ ഇസ്രായേല്‍ കോടതി കുറ്റം ചുമത്തി

Published : 11th May 2016 | Posted By: SMR

ജറുസലേം: 14കാരനായ ഫലസ്തീനി ബാലനെതിരേ ഇസ്രായേല്‍ കോടതി കൊലപാതകശ്രമത്തിനു കുറ്റം ചുമത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ജറുസലേമിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയുപയോഗിച്ച് ഇസ്രായേല്‍ സൈന്യത്തിനെതിരേ ആക്രമണശ്രമം നടത്തിയെന്നാണ് അഹ്മദ് മനസ്രയ്‌ക്കെതിരേയുള്ള കുറ്റം. അതേസമയം, തന്റെ മകന്‍ ആരെയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അഹ്മദ് മനസ്രയുടെ പിതാവ് സാലിഹ് മനാസ്ര അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഇസ്രായേലിന്റെ ആക്രമണത്തില്‍ അഹ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഹ്മദിനെ ഇസ്രായേല്‍ പോലിസ് ക്രൂരമായി ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് പോലിസിനെതിരേ ഏറെ വിമര്‍ശനങ്ങളുയരാന്‍ കാരണമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക