Kerala

14ാം നിയമസഭയില്‍ 60 കോടീശ്വരന്മാര്‍

14ാം നിയമസഭയില്‍ 60 കോടീശ്വരന്മാര്‍
X
kodeeswaran-info

പി എ എം ഹനീഫ്

കോഴിക്കോട്: ഉത്തരേന്ത്യയിലായിരുന്നു കോടീശ്വരന്മാരായ നിയമസഭാ സാമാജികരുടെ എണ്ണം പറഞ്ഞുകേട്ടിരുന്നത്. 14ാം കേരള നിയമസഭയിലെ ജയിച്ചുകയറിയ പ്രതിനിധികളുടെ സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണ ക്കനുസരിച്ച് കേരളം ഉത്തരേന്ത്യയെ പിന്തള്ളുന്നു.
പതിനാലാം സഭയില്‍ 60 കോടീശ്വരന്മാരുണ്ട്. എന്‍സിപി പ്രതിനിധിയായി കുട്ടനാട്ടില്‍ നിന്ന് ഉശിരന്‍ പോരാട്ടത്തിലൂടെ ജയിച്ചുകയറിയ തോമസ് ചാണ്ടി എംഎല്‍എയാണ് ഒന്നാം സ്ഥാനത്ത്. 92 കോടി 38 ലക്ഷത്തിന്റെ ആസ്തിയാണ് തോമസ് ചാണ്ടിക്ക്. സമ്മതിദാന പത്രികയ്‌ക്കൊപ്പം നല്‍കിയ സ്വത്തുവിവരങ്ങള്‍ അനുസരിച്ചാണ് ഈ കണ്ടെത്തലുകള്‍. കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്നു ജയിച്ച വി കെ സി മമ്മത് കോയ ആണ് പതിനാലാം സഭയിലെ കോടീശ്വരന്മാരില്‍ രണ്ടാമന്‍. മന്ത്രിസഭാ പ്രവേശം ഊഹിക്കാവുന്ന മമ്മത് കോ യ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ പദവി രാജിവച്ചാണ് നിയമസഭയിലേക്ക് വണ്ടി ഓട്ടുന്നത്. പത്തനാപുരത്ത് നടന്‍ ജഗദീഷിനെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്ന കെ ബി ഗണേഷ്‌കുമാര്‍ 22 കോടി 22 ലക്ഷത്തിന്റെ സമ്പത്തുമായാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഏറ്റെടുക്കാന്‍ കച്ച മുറുക്കു ന്നത്.
പെരിന്തല്‍മണ്ണയില്‍ നിന്ന് കഷ്ടിച്ചു ജയിച്ച മുന്‍മന്ത്രി മഞ്ഞളാംകുഴി അലി, ആര്യാടന്റെ വംശാധിപത്യം നിലമ്പൂരില്‍ താഴ്ത്തിയ സിപിഎം സ്വതന്ത്രന്‍ പി വി അന്‍വര്‍, കോണ്‍ഗ്രസ് എംഎല്‍എയും ലീഡര്‍ കെ കരുണാകരന്റെ മകനുമായ കെ മുരളീധരന്‍ എന്നിവരാണ് മറ്റ് കോടീശ്വരന്മാര്‍. 13 കോടി 5 ലക്ഷമാണ് മുരളിയുടെ ആസ്തി.
ആദ്യ പത്ത് കോടീശ്വര ടീമില്‍ കൊല്ലം സിപിഎം സാമാജികന്‍ നടന്‍ മുകേഷ്, മു ന്‍മന്ത്രി അടൂര്‍ പ്രകാശ്, താനൂരി ല്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി രണ്ടത്താണിയെ തോല്‍പ്പിച്ച ഇടത് സ്വത. വി അബ്ദുര്‍റഹിമാന്‍, മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും 60 പേരില്‍ 57ാം സ്ഥാനത്തുണ്ട്. 1,07,16,684 രൂപയുടെ ആസ്തിയാണ് നവകേരള സൃഷ്ടിക്ക് നേതൃത്വം നല്‍കുന്ന പിണറായിക്കുള്ളത്.ഉടുമ്പഞ്ചോല എംഎല്‍എ എം എം മണി, വിദ്യുച്ഛക്തി മ ന്ത്രി സാധ്യതാ പട്ടികയിലുള്ള എ കെ ബാലന്‍, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍ ധനമന്ത്രി കെ എം മാണി, ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി, പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹീംകുഞ്ഞ്, മുന്‍ ഫിഷറീസ് മന്ത്രി എസ് ശര്‍മ തുടങ്ങിയവരൊക്കെ കോടിപതികളാണ്. 14ാം നിയമസഭയിലേക്ക് ഒരു കോടി രൂപയിലധികം ആസ്തിയുള്ള 202 പേര്‍ മല്‍സരിച്ചതില്‍ 60 പേരാണു വിജയിച്ചത്. ഇതില്‍ 34 കോടീശ്വരന്മാര്‍ പ്രതിപക്ഷത്തും 25 പേര്‍ ഭരണപക്ഷ ത്തുമാണ്. എത്ര കോടീശ്വരന്മാരാണ് ഇനി നിയമസഭയില്‍ ഉദ യം ചെയ്യുക എന്നതാണ് ജനം ഉറ്റുനോക്കുന്നത്!

[related]
Next Story

RELATED STORIES

Share it