Flash News

13,000 വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കും : വിദ്യാഭ്യാസമന്ത്രി



കോഴിക്കോട്: സംസ്ഥാനത്തെ 13,000ലധികം വരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥിപങ്കാളിത്തത്തോടെ എല്ലാ വിദ്യാലയങ്ങളിലും വീടുകളിലും ജനകീയ കൂട്ടായ്മയിലൂടെ മഴക്കുഴികള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയായ“മഴക്കൊയ്ത്തുല്‍സവം’സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും മണ്ണിലേക്കു തിരിച്ചുവിടുന്നതിനായാണ് ലോക പരിസ്ഥിതിദിനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മഴക്കൊയ്ത്തുല്‍സവം സംഘടിപ്പിച്ചത്. പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും എ പ്ലസ് നേടത്തക്കവിധം വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് കഴിഞ്ഞാല്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളിലേക്ക് കുട്ടികള്‍ ഇറങ്ങണം. അതൊരു സംസ്‌കാരമാവണം.  ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ ഉണ്ടാക്കിയും ഹരിത പ്രോട്ടോകോള്‍ നടപ്പാക്കിയും മണ്ണിനെ പരിപോഷിപ്പിക്കുമ്പോള്‍ പ്രകൃതിദത്തമായ 3000 മില്ലിമീറ്റര്‍ മഴ നമുക്ക് തിരിച്ചു ലഭിക്കുമെന്നു മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ ഉദ്യാനങ്ങളുടെ ആദ്യപാഠം സ്‌കൂളുകളില്‍ നിന്ന് തുടങ്ങുന്നത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകരായ ഡോ. എ അച്യുത ന്‍, പ്രഫ. ടി ശോഭീന്ദ്രന്‍ എന്നിവരെ വിദ്യാഭ്യാസമന്ത്രി ആദരിച്ചു. മഴക്കുഴി നിര്‍മാണം കൈപ്പുസ്തകം പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും കോഴിക്കോട് എസ്എസ്എ തയ്യാറാക്കിയ ടീച്ചര്‍ സപ്പോര്‍ട്ട് ജേണലിന്റെ  പ്രകാശനം എസ്‌സിആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദും നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it