13,000 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിദേശബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 13,000 കോടി രൂപയുടെ കള്ളപ്പണം ആദായനികുതിവകുപ്പ് കണ്ടെത്തി. ഫ്രഞ്ച് അധികൃതരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജനീവ എച്ച്എസ്ബിസിയിലെ 400ലധികം അക്കൗണ്ടുകളില്‍ നിന്നായി 8,186 കോടിയുടെ കള്ളപ്പണ നിക്ഷേപമാണു കണ്ടെത്തിയത്. 628 ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ 213 അക്കൗണ്ടുകളില്‍ ക്രമക്കേടുകളില്ല. 2013ല്‍ 5,000 കോടി രൂപയുടെ കള്ളപ്പണനിക്ഷേപം കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it