|    Mar 25 Sat, 2017 7:32 am
FLASH NEWS

130 പൊതി കഞ്ചാവുമായി വില്‍പനക്കാരന്‍ പിടിയില്‍

Published : 13th October 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തിയിരുന്ന പരിയാപുരം കണ്ണംതൊടി കാസിമി(53)നെ പെരിന്തല്‍മണ്ണ റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നും 130 പൊതിയിലായി 820 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് നാലു ഗ്രാമുള്ള പൊതികളാക്കി ഒന്നിന് 500 രൂപയ്ക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നതെന്നും രണ്ടുവര്‍ഷമായി കച്ചവടം ചെയ്യുന്നുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെുത്തി. കസ്റ്റഡിയിലുള്ള സമയത്ത് പ്രതിയുടെ ഫോണിലേക്ക് കഞ്ചാവിനു വേണ്ടി നിരവധി വിളികള്‍ വന്നതില്‍ പെരിന്തല്‍മണ്ണ ടൗണ്‍ പരിസരത്തു നിന്നും നാലു പേരെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയച്ചു. ഇയാള്‍ക്ക് കഞ്ചാവ് മൊത്തമായി ലഭിക്കുന്ന തമിഴ്‌നാട്ടിലെ പൊള്ളാച്ചി കേന്ദ്രീകരിച്ച് തുടര്‍ അന്വേഷണം നടത്താന്‍ എക്‌സൈസ് നീക്കം തുടങ്ങിയിട്ടുണ്ട്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി എ മാത്യു, ടി മൊയ്തു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഡി എസ് സജയകുമാര്‍, കെ എം ശിവപ്രകാശ്, പി എച്ച് പ്രത്യുഷ്, അനീഷകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക