World

130 മധ്യ അമേരിക്കന്‍ കുടിയേറ്റക്കാര്‍ യുഎസ് അതിര്‍ത്തിയിലെത്തി

മെക്‌സികോ സിറ്റി: മധ്യ അമേരിക്കയില്‍ നിന്നുള്ള 130ഓളം കുടിയേറ്റക്കാരെയും വഹിച്ചുള്ള കാരവന്‍ യുഎസ് മെക്‌സികോ അതിര്‍ത്തിയിലെത്തി. യുഎസില്‍ അഭയം തേടിയാണ് സംഘം അതിര്‍ത്തിയിലെത്തിയത്. അതിര്‍ത്തിയിലെ ടിജുവാനയിലെത്തിയ സംഘം രണ്ടു താല്‍ക്കാലിക ക്യാംപുകളിലായാണ് കഴിയുന്നതെന്നു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ 200 കുടിയേറ്റക്കാര്‍ കൂടി ടിജുവാന അതിര്‍ത്തിയിലെത്തുമെന്നാണ് കരുതുന്നത്. പീപ്പിള്‍ വിത്തൗട്ട് ബോഡേഴ്‌സ് (പിഎസ്എഫ്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കുടിയേറ്റ സംഘത്തെ കാരവനില്‍ അതിര്‍ത്തിയിലെത്തിച്ചത്. നേരത്തേയും പിഎസ്എഫ് ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുഎസ് മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുന്നത്. യുഎസില്‍ അഭയം തേടാന്‍ അപേക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി അഭിഭാഷകര്‍ കുടിയേറ്റ സംഘത്തെ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
യുഎസിന്റെ കുടിയേറ്റ നിയമം ദുര്‍ബലമാണെന്നതിന്റെ തെളിവാണിതെന്നാണ് കുടിയേറ്റ സംഘം അതിര്‍ത്തിയിലെത്തിയതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നുആഭ്യന്തര സുരക്ഷാ സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it