130 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജില്ലയിലേക്ക് ആന്ധ്രയില്‍ നിന്നും മൊത്തമായി കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലിസ് പിടികൂടി. തിരുവനന്തപുരം  കല്ലിയൂര്‍ പെരിങ്ങമ്മല നെടിയവിള പുത്തന്‍വീട്ടില്‍ അഭിഷേക് (30), കല്ലിയൂര്‍ കാക്കാമൂല ഷാരോണ്‍ നിവാസില്‍ ശ്യാംരാജ് (29), ബാലരാമപുരം ആമച്ചല്‍നട കടയറ വീട്ടില്‍ നിതിന്‍ (27) എന്നിവരാണു മെഡിക്കല്‍ കോളജ് ഭാഗത്ത് വച്ചു ഷാഡോ പോലിസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരേ മെഡിക്കല്‍ കോളജ് പോലിസ് കേസ് രജിസ്റ്റര്‍  ചെയ്തു. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരേ സിറ്റി പോലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് അറസ്റ്റ്.
Next Story

RELATED STORIES

Share it