|    Oct 23 Mon, 2017 2:45 am
Home   >  Todays Paper  >  page 7  >  

13 വര്‍ഷം മുമ്പും തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയിരുന്നു

Published : 1st December 2016 | Posted By: Navas Ali kn

27anthem

ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന് കോടതി ഉത്തരവിടുന്നത് ഇതാദ്യമായല്ല. 13 വര്‍ഷം മുമ്പ് മധ്യപ്രദേശ് ഹൈക്കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയ ശ്യാംനാരായണന്‍ ചൗക് സെയ് തന്നെയായിരുന്നു അന്നത്തെയും ഹരജിക്കാരന്‍. വിധി പ്രഖ്യാപനം നടത്തിയതാവട്ടെ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ദീപക് മിശ്രയും ഇത് തികച്ചും യാദൃഛികമാണെന്നാണ് ചൗക് സെയ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 2003ല്‍ കരണ്‍ ജോഹറിന്റെ ‘കഭീഖുഷീ കഭീഖം’ എന്ന സിനിമയില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. 2003 ജൂലായില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ജസ്റ്റിസ് മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2004ല്‍ സുപ്രീംകോടതി ഈ വിധി റദ്ദാക്കിയെങ്കിലും ഹരജിക്കാരന്‍ പുനപ്പരിശോധന ഹരജി നല്‍കി. എന്നാല്‍ 2006 നവംബറില്‍ സുപ്രീംകോടതി കേസ് തള്ളുകയും സിനിമയുടെ നിരോധനം നീക്കുകയും ചെയ്തിരുന്നു. ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ച യഹോവ സാക്ഷി വിഭാഗത്തില്‍പെട്ട മൂന്ന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ മറ്റൊരു കേസിലും സുപ്രീംകോടതി കുട്ടികള്‍ക്കനുകൂലമായിരുന്നു വിധി പുറപ്പെടുവിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക