|    May 28 Sun, 2017 2:58 am
FLASH NEWS

13 ലക്ഷം രൂപ തട്ടിച്ച് കടന്നെന്ന് പരാതി

Published : 2nd July 2016 | Posted By: SMR

അമ്പലപ്പുഴ: നോട്ടിരട്ടിപ്പുകാര്‍ ലക്ഷങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. തകഴി പഞ്ചായത്ത് കുറവന്‍കുളം വീട്ടില്‍ ചാക്കോ വര്‍ഗീസില്‍നിന്നാണ് നാല് പേരടങ്ങുന്ന സംഘം 13 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. കരുനാഗപ്പള്ളിയിലെ ഒരാളുമായി ബന്ധപ്പെട്ടാണ് നാലു പേര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ചാക്കോ വര്‍ഗീസിന്റെ തകഴിയിലെ വീട്ടിലെത്തി 13 ലക്ഷം രൂപ വാങ്ങിയത്. ഉടന്‍ എത്താമെന്ന് പറഞ്ഞ് ഇവര്‍ നാലുപേരും പുറത്തേക്കു പോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഘം പണവുമായി കടന്നുകളഞ്ഞത് അറിഞ്ഞത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day