|    Dec 12 Tue, 2017 10:14 am
Home   >  Todays Paper  >  Page 4  >  

13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല

Published : 13th April 2016 | Posted By: SMR

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ 13 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല. ഇവ വിവിധ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 3, കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 5, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 4, കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയി ല്‍ 1 എന്നിങ്ങനെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങളുള്ളത്. അപകടത്തില്‍ മരിച്ചതായി സംശയിക്കപ്പെടുന്ന വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങള്‍, എസ്എസ്എല്‍സി ബുക്ക് തുടങ്ങിയവയോ അത്തരം മറ്റേതെങ്കിലും രേഖയോ സഹിതം ബന്ധുക്കള്‍ പരവൂര്‍ പോലിസ് സ്റ്റേഷനിലോ (ഫോണ്‍ നമ്പര്‍: 0474 2512344) താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം സിബിസിഐഡി എസ്പി ജി ശ്രീധരന്‍ അറിയിച്ചു. നമ്പറുകള്‍: ജി ശ്രീധരന്‍, എസ്പി, സിബിസിഐഡി, തിരുവനന്തപുരം- 9497996952, എന്‍ എ ബൈജു, ഡിവൈഎസ്പി, സിബിസിഐഡി, തിരുവനന്തപുരം -9497990186.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക