|    Jan 24 Tue, 2017 6:49 pm
FLASH NEWS

13 മദ്‌റസകള്‍ക്കു കൂടി സമസ്തയുടെ അംഗീകാരം

Published : 20th September 2016 | Posted By: SMR

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗം പുതുതായി 13 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9,658 ആയി ഉയര്‍ന്നു.
അലമുല്‍ഹുദാ മദ്‌റസ- ബിസി നഗര്‍, ജമാലുല്‍ഉലൂം മദ്‌റസ- ബയല്‍പെട്ടെ (ദക്ഷിണ കന്നഡ), അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ- സിഎ നഗര്‍, അല്‍മദ്‌റസത്തുല്‍ ജിശ്തിയ്യ- പെര്‍മുഡെ (കാസര്‍കോട്), സീതി ഉസ്താദ് മെമ്മോറിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ- ഒളവിലം (കണ്ണൂര്‍), തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ ചെമ്പനോട്- കുറത്തിപ്പാറ, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ- കായണ്ണ, വാദി ഹുദാ സെക്കന്‍ഡറി മദ്‌റസ- ഓമശ്ശേരി (കോഴിക്കോട്), ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ- മണ്ണേങ്ങോട് (പാലക്കാട്), ശംസുല്‍ ഹുദാ മദ്‌റസ- കാര കാതിയാളം (തൃശൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ- ആര്യാട് (ആലപ്പുഴ), അല്‍നൂര്‍ മദ്‌റസ- മുല്ലനല്ലൂര്‍ (തിരുവനന്തപുരം), മദ്‌റസത്തുല്‍ ഫലാഹ്- പത്തുകാണി (കന്യാകുമാരി) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, സി കെ എം സാദിഖ് മുസ്‌ല്യാര്‍, എം എം മുഹ്‌യുദ്ദീന്‍ മൗലവി, കെ ടി ഹംസ മുസ്‌ല്യാര്‍, കെ ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ഖാദിര്‍, ടി കെ പരീക്കുട്ടി ഹാജി, എം സി മായിന്‍ഹാജി, ഹാജി കെ മമ്മദ് ഫൈസി, കെ എം അബ്ദുല്ല, ഒ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പി എ ജബ്ബാര്‍ ഹാജി എളമരം, മാനേജര്‍ കെ മോയിന്‍കുട്ടി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക