Second edit

13 മനുഷ്യര്‍

ആ 13 ആളുകള്‍ ആരായിരിക്കാം? ഏതു രോഗത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന ജീന്‍ഘടനയോടെയുള്ളവര്‍. അരോഗദൃഢഗാത്രര്‍. എന്നാല്‍, ചെറുപ്പകാലത്ത് മാരകമായ ചില രോഗങ്ങളെ അതിജീവിച്ചവര്‍. ആ രോഗബാധയിലൂടെ ജീന്‍ഘടനയില്‍ ഉല്‍പരിവര്‍ത്തനം സംഭവിച്ചവര്‍. അത് ജീവന്റെ ഒരു വൈകല്യത്തിന്റെ ഫലം തന്നെയായിരിക്കാം. ഇവരെ ജനിതകശാസ്ത്രജ്ഞര്‍ സൂപ്പര്‍ ഹീറോകള്‍ എന്നു വിളിക്കുന്നു. എന്നാല്‍, വ്യക്തിപരമായി ഇവര്‍ ആരൊക്കെയാണെന്നു ശാസ്ത്രജ്ഞര്‍ക്കുപോലും അറിയില്ല. അവര്‍ ആരായിരുന്നാലും ഭാവിയില്‍ മാരകമായ പല രോഗങ്ങളെയും ചികില്‍സിച്ചു ഭേദപ്പെടുത്താന്‍ കഴിയുന്ന ചില മൂലകങ്ങള്‍ ഇവരുടെ ജീനുകളില്‍നിന്ന് കിട്ടിയേക്കാം.
അഞ്ചുലക്ഷം മനുഷ്യരുടെ ഡിഎന്‍എ പരിശോധനയില്‍നിന്ന്, റിസിലിയന്‍സ് പ്രൊജക്റ്റ് എന്ന പദ്ധതിയിലൂടെയാണ് ഭാവിയില്‍ വൈദ്യശാസ്ത്രരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു സഹായകമായേക്കാവുന്ന ഈ കണ്ടെത്തല്‍ സാധ്യമായതെന്നു നാച്വര്‍ ബയോടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നു. 5,89,000 ഡിഎന്‍എകളുടെ ജനിറ്റിക് കോഡില്‍ നിന്നാണ് ഈ ജനിതകപഠനം സാധ്യമായത്. അരോഗദൃഢഗാത്രരാണു പഠനവിധേയമായത്. അനേകലക്ഷം വല്‍സരങ്ങളിലെ പരിണാമം മനുഷ്യരുടെ ശാരീരികഘടനയില്‍, നാം ധരിച്ചതിലേറെ സംരക്ഷക മെക്കാനിസം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പ്രൊജക്റ്റിന്റെ സ്ഥാപകരിലൊരാളായ എറിക് ഷാറ്റ് പറയുന്നത്. നമ്മുടെ ആരോഗ്യം നിലനിര്‍ത്താനുതകുന്ന ഘടകങ്ങള്‍, ഭാവനയ്ക്കതീതമാംവിധം നിരവധിയുണ്ടത്രെ.
Next Story

RELATED STORIES

Share it