kasaragod local

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഓട്ടോകള്‍ക്ക് പാര്‍ക്കിങ് നമ്പര്‍

കാഞ്ഞങ്ങാട്: പതിമൂന്ന് വര്‍ഷത്തിന് ശേഷം കാഞ്ഞങ്ങാട്ട് ഏഴ് ഓട്ടോകള്‍ക്ക് പാര്‍ക്കിങ് നമ്പര്‍ ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നമ്പര്‍ ലഭിച്ചത്. ഓട്ടോ െ്രെഡവര്‍മാരായ ടി കെ വാസുദേവ അതിയാമ്പൂര്‍, കെ സുനില്‍കുമാര്‍ മേലാങ്കോട്ട്, ഗോകുല്‍ദാസ് കിണി കൃഷ്ണമന്ദിരം റോഡ്, പി രത്‌നാകരന്‍ അതിയാമ്പൂര്‍, കൃഷ്ണന്‍ നിലാങ്കര, ബാലകൃഷ്ണന്‍ കല്ല്യാണ്‍ റോഡ്, കെ ഉദയന്‍ പുതിയകോട്ട എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ജോയിന്റ് ആര്‍ടിഒ ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം കെഎച്ച് 2015 മുതലുള്ള നമ്പറുകള്‍ നല്‍കിയത്. നഗരത്തില്‍ 2002ന് ശേഷം പാര്‍ക്കിങ് നമ്പറുകള്‍ നല്‍കിയിരുന്നില്ല.
നഗരത്തില്‍ ഓട്ടോ പാര്‍ക്കിങിന് സ്ഥലം കണ്ടെത്തി നല്‍കേണ്ടത് നഗരസഭയാണ്. 2002 വരെ 1700 ഓട്ടോകള്‍ക്ക് പാര്‍ക്കിങ് നമ്പര്‍ നല്‍കിയിരുന്നു. ഇനി പാര്‍ക്കിങ് നമ്പര്‍ നല്‍കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ആര്‍ടിഎ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവര്‍ക്കാണ് അനുകൂല ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഹരജി പരിഗണിച്ച കോടതി ആര്‍ടിഎ ബോര്‍ഡിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. 1700 പേര്‍ക്ക് പാര്‍ക്കിങ് നമ്പര്‍ നല്‍കിയിരുന്നുവെങ്കിലും 1175 ഓട്ടോകള്‍ മാത്രമേ നഗരത്തില്‍ ഇപ്പോഴുള്ളത്. യാത്രക്കാരുടെ ആവശ്യത്തിന് ഓട്ടോകള്‍ കിട്ടാത്ത സാഹചര്യം ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഴ് പേര്‍ക്ക് പാര്‍ക്കിങ് നമ്പര്‍ ലഭിച്ചതോടെ കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പാര്‍ക്കിങ് നമ്പറിനായി ആര്‍ടിഎ അധികൃതരെ സമീപിച്ച് തുടങ്ങിയിട്ടുണ്ട്.
ഏഴ് പേരുടെ കാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ആര്‍ടിഒ ഇത് സംബന്ധിച്ച് ജോയിന്റ് ആര്‍ടിഒയ്ക്ക് തീരുമാനമെടുക്കാതെ അധികാരം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it