13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല
BY Sumeera SMR13 April 2016 3:07 AM GMT
Sumeera SMR13 April 2016 3:07 AM GMT
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ 13 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞില്ല. ഇവ വിവിധ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 3, കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 5, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 4, കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയി ല്‍ 1 എന്നിങ്ങനെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങളുള്ളത്. അപകടത്തില്‍ മരിച്ചതായി സംശയിക്കപ്പെടുന്ന വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങള്‍, എസ്എസ്എല്‍സി ബുക്ക് തുടങ്ങിയവയോ അത്തരം മറ്റേതെങ്കിലും രേഖയോ സഹിതം ബന്ധുക്കള്‍ പരവൂര്‍ പോലിസ് സ്റ്റേഷനിലോ (ഫോണ്‍ നമ്പര്‍: 0474 2512344) താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് തിരുവനന്തപുരം സിബിസിഐഡി എസ്പി ജി ശ്രീധരന് അറിയിച്ചു. നമ്പറുകള്‍: ജി ശ്രീധരന്, എസ്പി, സിബിസിഐഡി, തിരുവനന്തപുരം- 9497996952, എന്‍ എ ബൈജു, ഡിവൈഎസ്പി, സിബിസിഐഡി, തിരുവനന്തപുരം -9497990186.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT