Flash News

13 ടണ്‍ മാട്ടിറച്ചി പിടികൂടി



താനെ: രണ്ടു ലോറികളില്‍ കടത്തിയ 13 ടണ്‍ മാട്ടിറച്ചി പിടിച്ചെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഒരുസംഘം ആളുകള്‍ കാറില്‍ അകമ്പടി നല്‍കി മുംബൈയിലേക്ക് കടത്തുകയായിരുന്നു മാട്ടിറച്ചി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഭിവന്ദി താലൂക്കിലെ ചെക്‌പോസ്റ്റില്‍ വച്ച് പിടികൂടുകയായിരുന്നെന്ന് പട്ഗ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ പുകലെ പറഞ്ഞു. ഒരു ലോറി ഡ്രൈവറും രണ്ട് ക്ലീനര്‍മാരുമാണ് അറസ്റ്റിലായത്. രണ്ടാമത്തെ ലോറി ഡ്രൈവറെ അകമ്പടി വന്ന വാഹനം രക്ഷപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
Next Story

RELATED STORIES

Share it