|    Oct 19 Fri, 2018 4:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് ഇരയായ 13കാരിയുടെ എട്ടു മാസം പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതി അനുമതി. മുംബൈയിലെ ജെജെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ടിനനുസരിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതവ് റോയി, ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം ഉത്തരവ് കോടതി മുമ്പും പുറപ്പെടുവിച്ചിട്ടുണ്ടെന്നു സമാനമായ മറ്റൊരു സംഭവം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചൂണ്ടിക്കാട്ടി. മുംബൈ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിക്കായി കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss