|    Aug 16 Thu, 2018 7:24 pm
Home   >  Todays Paper  >  Page 4  >  

13കാരന് അമ്മയുടെ സുഹൃത്തില്‍ നിന്ന് ക്രൂരമര്‍ദനം

Published : 4th March 2018 | Posted By: kasim kzm

കൊച്ചി: ക്ഷേത്രത്തില്‍ നിന്നു വരാന്‍ വൈകിയതിന്റെ പേരില്‍ 13കാരന് അമ്മയുടെ സുഹൃത്തില്‍ നിന്ന് ക്രൂരമര്‍ദനം. ചക്കരപറമ്പ് സ്വദേശിയായ കുട്ടിക്കാണ് അമ്മയുടെ സുഹൃത്തായ ഓേട്ടാ ഡ്രൈവറില്‍ നിന്നു ക്രൂരമായി മര്‍ദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പള്ളുരുത്തി ഡോണ്‍ ബോസ്‌കോ സ്‌നേഹ ഭവനത്തിലേക്കു മാറ്റി. കുട്ടിയെ മര്‍ദിച്ച പ്രദീപ് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചെ ന്നു പാലാരിവട്ടം പോലിസ് അറിയിച്ചു. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന്, മാതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടി. ദിനേന വീട്ടിലെത്താറുള്ള പ്രദീപ് കുട്ടിയെ മര്‍ദിക്കുന്നത് പതിവായിരുന്നുവത്രെ.
കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവം കാണാ ന്‍ പോയ കുട്ടി പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടിലെത്തിയത്. ഉറങ്ങാന്‍ കിടന്ന കുട്ടിയുടെ വായില്‍ തുണിതിരുകിയ ശേഷം കണ്ണില്‍ മുളകുപൊടി വിതറി ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ അമ്മൂമ്മയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss