13ാം നിയമസഭ പിരിച്ചുവിട്ടു

തിരുവനന്തപുരം: 13ാം കേരള നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒപ്പുവച്ചതോടെ ചീഫ് സെക്രട്ടറിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണപ്രക്രിയകളിലേക്ക് കടന്നു. ഇനി എല്‍ഡിഎഫ് എംഎല്‍എമാരുടെ പിന്തുണ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ പിണറായിയെ ക്ഷണിക്കുകയും ചെയ്യണം. ഇതിനു ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഔദ്യോഗികപട്ടിക സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഇ കെ മാഝി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി എസ് ബി ജോഷി എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണര്‍ക്ക് കൈമാറി.
Next Story

RELATED STORIES

Share it