13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

മുംബൈ: ബലാല്‍സംഗത്തിനിരയായ 13കാരിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ വയസ്സും ഗര്‍ഭകാലത്ത് കുട്ടി അനുഭവിക്കുന്ന ദുരിതങ്ങളും കണക്കിലെടുത്താണ് കോടതി ഉത്തരവ്. 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി അനുമതി. കുട്ടിയുടെ പിതാവ് നല്‍കിയ ഹരജിയിലാണ്  വിധിപറഞ്ഞത്. ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്.
Next Story

RELATED STORIES

Share it