|    Jan 22 Sun, 2017 5:21 am
FLASH NEWS

മുസ്‌ലിം വേട്ടയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: പോപുലര്‍ ഫ്രണ്ട്

Published : 18th October 2016 | Posted By: SMR

Popular_Front_

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ലക്ഷ്യത്തോടെ സംഘപരിവാരവും ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന മുസ്‌ലിം വേട്ടയ്ക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ കുറ്റപ്പെടുത്തി. വര്‍ഗീയതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ സമീപദിവസങ്ങളിലായി കൈക്കൊണ്ടുവരുന്ന നടപടികള്‍ വിവേചനപരവും സംഘപരിവാരത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് വളംവയ്ക്കുന്നതുമാണ്.
സലഫി പണ്ഡിതനെതിരേ യുഎപിഎ ചുമത്തി കേസെടുത്തതും പീസ് സ്‌കൂളിനെതിരായ നീക്കങ്ങളും വിവേചനത്തിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളാണ്. സമൂഹത്തിന്റെ മതനിരപേക്ഷ ഘടനയ്ക്ക് പരിക്കേല്‍പിക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നായാലും ഉണ്ടായിക്കൂടാ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, മതസ്പര്‍ധ വളര്‍ത്തുന്നുവെന്നതിന്റെ പേരില്‍, നിലവിലെ നിയമങ്ങളനുസരിച്ച് കേസെടുക്കുന്നതിനു പകരം മുസ്‌ലിം പ്രസംഗകര്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരേ മാത്രം യുഎപിഎ ചാര്‍ത്തുകയും അതേസമയം വര്‍ഗീയ വിദ്വേഷത്തിന്റെ വിഷധൂളികള്‍ പരത്തുന്ന ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരേ മൗനം പാലിക്കുകയും ചെയ്യുന്ന പോലിസ് തികഞ്ഞ പക്ഷപാതിത്വമാണ് പ്രകടിപ്പിക്കുന്നത്.
പ്രവീണ്‍ തൊഗാഡിയക്കെതിരേ എടുത്ത കേസുകള്‍ മുന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പോലിസിലെ ചില ഉദ്യോഗസ്ഥരാണ് വര്‍ഗീയ വിവേചനം പുലര്‍ത്തുന്നതെങ്കിലും ഇപ്പോഴിത് ഇടതുസര്‍ക്കാരിന്റെ നയമായി മാറി. ചിന്‍മയ മിഷന്റെയും വിദ്യാനികേതന്റെയും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളിലുമെല്ലാം പ്രത്യേകം മതബോധനങ്ങള്‍ നല്‍കുന്ന രീതി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അതിലൊന്നും അപകടം ദര്‍ശിക്കാത്ത അധികൃതരുടെ സമീപനം അപലപനീയമാണ്.
ആര്‍എസ്എസിന്റെ വിധ്വംസക നീക്കങ്ങള്‍ക്ക് ഏകപക്ഷീയമായ ഇത്തരം പോലിസ് നടപടികള്‍ സഹായകമാണ്. സത്യസരണിയിലേക്കും സലഫി സെന്ററിലേക്കും പീസ് സ്‌കൂളിലേക്കും മാര്‍ച്ച് നടത്തി പ്രകോപനമുണ്ടാക്കാന്‍ വര്‍ഗീയശക്തികളെ കയറൂരിവിട്ടത് ഇടതു സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. വര്‍ഗീയകലാപങ്ങള്‍ക്കു കേരളത്തെ പാകപ്പെടുത്താന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങള്‍ക്ക് കരുത്തുപകരുകയാണ് പോലിസ് നടപടികളുടെ ഫലം. സമുദായത്തിനെതിരേ ഉയര്‍ന്നുവരുന്ന വര്‍ഗീയനീക്കങ്ങളെ ചെറുക്കാന്‍ മുസ്‌ലിം സംഘടനകള്‍ യോജിച്ചു നില്‍ക്കണമെന്നും കെ എച്ച് നാസര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 270 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക