|    Dec 8 Thu, 2016 1:41 am
FLASH NEWS

125 ഡ്രൈവര്‍മാര്‍ക്കെതിരേ കേസ്; മദ്യപിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും

Published : 21st October 2016 | Posted By: SMR

തൊടുപുഴ: വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലിസ് പരിശോധന കര്‍ശനമാക്കി. ഇതിന്റെ മുന്നോടിയായി ഇടുക്കി ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ബുധനാഴ്ച ജില്ലയില്‍ വൈകീട്ട് ആറു മുതല്‍ രാത്രി എട്ടു വരെ മിന്നല്‍ പരിശോധന ജില്ലയിലെ 30 സ്‌റ്റേഷന്‍ പരിധികളില്‍ നടത്തി. സ്‌പെഷ്യല്‍ െ്രെഡവില്‍ 125 െ്രെഡവര്‍മാര്‍ക്കെതിരേ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 67 പേരെയാണ് പിടികൂടിയത്. കൂടാതെ അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരില്‍ 58 െ്രെഡവര്‍മാരെയും പിടികൂടി. ഇവര്‍ക്കെല്ലാവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനും ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കി. അമിതമായി മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദു ചെയ്യും. ഇതിനായി പിടികൂടിയവരുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ആര്‍ടിഒക്ക് റിപോര്‍ട്ട് നല്‍കും. മദ്യപിച്ച െ്രെഡവര്‍മാര്‍ ഓടിച്ച വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുന്നതിനും ജില്ലാ പോലിസ് മേധാവി നിര്‍ദേശം നല്‍കി. വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറച്ച് കൊണ്ടു വരാനായാണ് ഇത്തരം പരിശോധനകളെന്നും മുന്‍കുട്ടി അറിയിപ്പില്ലാതെ വരും ദിവസങ്ങളിലും രാത്രിയിലും പകലും പരിശോധന നടത്തുമെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day