|    Oct 20 Fri, 2017 3:29 am

125 പൊതി കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

Published : 9th April 2016 | Posted By: SMR

കൊല്ലം:ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേരെ കഞ്ചാവുമായി പിടികൂടി. കൊല്ലം വടക്കേവിള പള്ളിമുക്ക് തൈക്കാവ് മുക്കില്‍ പുത്തനഴികത്ത് വീട്ടില്‍ റിയാസ് (34), കൊല്ലം ഇരവിപുരം പറയത്ത്മുക്ക് തൊടിയില്‍ വീട് പുത്തന്‍പുര കിഴക്കതില്‍ ഷംനാദ് (27), കൊല്ലം മയ്യനാട് താന്നിദേശത്ത് കൊന്നയില്‍ വീട്ടില്‍ ആന്റപ്പന്‍ (54) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

രണ്ട് ദിവസം മുമ്പ് എക്‌സൈസ് സംഘം പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തത് ഷംനാദ് ആണെന്ന് അറസ്റ്റിലായ കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഷംനാദിനെ മേവറത്തു നിന്ന് 75 പൊതി കഞ്ചാവുമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കച്ചവടത്തിന് പോകുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കൂടാതെ 25 പൊതി കഞ്ചാവ് കൈവശം വെച്ചതിനാണ് മറ്റ് രണ്ട് പ്രതികളും അറസ്റ്റിലായത്. കൊല്ലം സി ഐ ബി സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, പ്രിവന്റീവ് ഓഫിസര്‍മാരായ സന്തോഷ്, നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്‌കുമാര്‍, ശ്രീജയന്‍, വിധുകുമാര്‍, സുനില്‍കുമാര്‍ ശാലിനി എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക