Alappuzha local

125ാം ജന്മവാര്‍ഷികം: നെഹ്‌റുസ്മരണകളെ തമസ്‌കരിച്ച് മുന്നോട്ടു പോവാനാവില്ല: എംപി

ആലപ്പുഴ: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ നേരത്തെ കണ്ടറിഞ്ഞ് ഔഷധം വിധിച്ച ഭിഷഗ്വരനായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. നെഹ്‌റുവിനെ തമസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നും ഉണ്ടാകുന്നത് ആശങ്കയോടെയാണ് ഇന്ത്യയിലെ സാധാരണക്കാര്‍ കാണുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പും ആലപ്പുഴ വൈഎംസിഎഹാളില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പായിപ്ര രാധാകൃഷ്ണന്‍, ഡോ.കുര്യച്ചന്‍ വര്‍ഗ്ഗീസ്, അഡ്വ. ജി മനോജ്കുമാര്‍, ബാബുകണ്ടനാട്, സിപ്പി പള്ളിപ്പുറം, ഭരണിക്കാവ് കൃഷ്ണന്‍, പി ജി മോഹനനാഥന്‍ നായര്‍, ചിക്കൂസ് ശിവന്‍ സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ 'കുട്ടികള്‍ അറിയേണ്ട ചാച്ചാജി' എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. രാവിലെ എല്‍പി, യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it