1207 സ്‌കൂളുകള്‍ക്ക് നൂറുമേനി; മുന്നില്‍ എറണാകുളം

തിരുവനന്തപുരം: ഇക്കുറി എസ്എസ്എല്‍സി പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി 1207 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. 377 സര്‍ക്കാര്‍ സ്‌കൂളുകളും 522 എയ്ഡഡ് സ്‌കൂളുകളും 308 അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷം 1501 സ്‌കൂളുകളായിരുന്നു നൂറുമേനി വിജയം സ്വന്തമാക്കിയത്.
471 സര്‍ക്കാര്‍ സ്‌കൂളുകളും 657 എയ്ഡഡ് സ്‌കൂളുകളും 373 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. നൂറുമേനി വിജയം നേടിയ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ എറണാകുളം ജില്ലയിലാണ്. 158 സ്‌കൂളുകളാണ് ജില്ലയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കുറവ് വയനാട് ജില്ലയിലും. 12 സ്‌കൂളുകള്‍ മാത്രമാണ് ഇവിടെ നൂറുശതമാനം വിജയം നേടിയത്. മറ്റു ജില്ലകളില്‍ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം: തിരുവനന്തപുരം- 88, കൊല്ലം- 83, പത്തനംതിട്ട- 112, ആലപ്പുഴ- 104, കോട്ടയം- 132, ഇടുക്കി- 73, തൃശൂര്‍- 102, പാലക്കാട്- 56, മലപ്പുറം- 119, കോഴിക്കോട് 45, കണ്ണൂര്‍ 75, കാസര്‍കോട് 48.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ആറ് സ്‌കൂളുകളുണ്ട്. എടരിക്കോട് പികെഎംഎം എച്ച്എസ്എസ് (2347), പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് (1647), ചേരൂര്‍ പിപിടിഎംവൈ എച്ച്എസ്എസ് (1414), കോട്ടൂക്കര പിപിഎം എച്ച്എസ്എസ്(1299), മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് (1191), ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് (1077) എന്നിവയാണ് കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ സ്‌കൂളുകള്‍. ഏറ്റവും കുറവു കുട്ടികള്‍ പരീക്ഷയെഴുതിയ സെന്ററുകളുമുണ്ട്. പെരിഞ്ചാന്‍കുട്ടി ഗവ. ഹൈസ്‌കൂള്‍ (മൂന്ന്), ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ് ആന്റ് വിഎച്ച്എസ്എസ് (മൂന്ന്) എന്നിവിടങ്ങളിലാണ് കുറച്ചുകുട്ടികള്‍ മാത്രം പരീക്ഷയെഴുതിയത്.
Next Story

RELATED STORIES

Share it