|    Nov 18 Sat, 2017 3:57 pm
FLASH NEWS

1200 പേര്‍ക്കെതിരേ കേസ് : 44 പേര്‍ അറസ്റ്റില്‍

Published : 3rd November 2017 | Posted By: fsq

 

മുക്കം: ജനവാസ മേഖലയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് സമരം നടക്കുന്ന എരഞ്ഞിമാവിലും പരിസരങ്ങളിലും നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുക്കം പോലിസ് കണ്ടാലറിയുന്ന 1200പേര്‍ക്കെതിരേ കേസെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് കേസുകളിലായാണ് ഇത്രയും ആളുകളെ പ്രതികളാക്കിയിരിക്കുന്നത്. പേലിസ് ഉദ്യോഗസ്ഥരെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ  308, 143,147,352, 147, വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 21 പേരെ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവര്‍ റിമാന്റിലാണ്. ഇതിന് പുറമെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്ന് മറ്റുമായി 23 പേരെ കരുതല്‍ തടങ്കല്‍ നടപടി പ്രകാരം പോലിസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടു. തടത്തില്‍ ശിഹാബുദ്ധീന്‍ (30) അബുബക്കര്‍ കൊടിയത്തൂര്‍ (44) സിറാജുദ്ധീന്‍ (27) ഷംസീര്‍ നെല്ലിക്കാപറമ്പ് (24) സുജാഹ് റഹ്മാന്‍ (23) നവാസ് (22) അനസ് (24) സിറാജ് വലിയപറമ്പ്  (24) നിയാസ് (18) ജംഷീദ് (28) ഷിബിന്‍ (18) യാസര്‍ (33) സുധീര്‍ (35) ഷാജഹാന്‍ (40) മുഹബാസ് മാടകശ്ശേരി (20) അജേഷ് മഞ്ചറ തോട്ടത്തില്‍ (25) മുഹമ്മദ് സാജിദ് വേന പാറക്കല്‍ (21) നസീഹ് (22) അംജദ് (22) റാഷിദ് (26) മുഹമ്മദ് അസ്ലം (26) എന്നിവരാണ് റിമാന്റിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക