kozhikode local

12.3 ലക്ഷം രൂപയുടെ സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി

കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലയിലെ 72 സ്‌കൂളുകള്‍ക്കും 51 യൂത്ത് ക്ലബ്ബുകള്‍ക്കുമായി 12,30,000 രൂപയുടെ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. 10,000 രൂപയുടെ സ്‌പോര്‍ട്‌സ് സാമഗ്രികളാണ് ഓരോ കിറ്റിലുമുള്ളത്.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വിതരോദ്ഘാടനം നിര്‍വഹിച്ചു. യുവാക്കളെ കലാകായിക രംഗങ്ങളില്‍ കൂടുതല്‍ സജീവമാക്കുക വഴി അവരില്‍ സാമൂഹ്യവിരുദ്ധമായ ജീര്‍ണത വിപാടനം ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കായിക രംഗത്തെ സമഗ്രപുരോഗതിക്ക് ജില്ലാപഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം അറിയിച്ചു.യുവജനക്ഷേമ ബോര്‍ഡ് എക്‌സ്‌പേര്‍ട്ട് മെംബര്‍ സി.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എ ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കിന്‍ഫ്ര അപ്പാരല്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.സി വടകര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലീം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ എ ഷിയാലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ റിഷില്‍ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it