|    Dec 11 Sun, 2016 3:27 pm
FLASH NEWS

12 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നു

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കം 12ലേറെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീതി ആയോഗ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ തത്ത്വത്തില്‍ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഓഹരികള്‍ വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകള്‍ ലേലത്തില്‍ വയ്ക്കുന്നതിനു മുമ്പ് പരസ്യപ്പെടുത്തുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചു.
നീതി ആയോഗ് സമര്‍പ്പിച്ച ഓരോ പൊതുമേഖലാ സ്ഥാപനത്തെയും പ്രത്യേകം പരിഗണിച്ചാണ്  ഓഹരികള്‍ ലേലത്തിലൂടെ വിറ്റഴിക്കുക. ഓഹരി വിറ്റഴിക്കല്‍ വിഭാഗത്തിന്റെയും മന്ത്രിമാരുടെയും പ്രത്യേകം പരിശോധനയ്ക്ക് ശേഷമായിരിക്കും നടപടിയെന്നും ധനമന്ത്രി അറിയിച്ചു. ഇപ്പോള്‍ പ്രാഥമിക അംഗീകാരം മാത്രമാണ് മന്ത്രിസഭ നല്‍കിയത്. ബാക്കിയുള്ള കാര്യങ്ങള്‍ വിശദമായ പഠനത്തിനുശേഷം തീരുമാനിക്കും.
49 ശതമാനം ഓഹരികള്‍ മാത്രമായിരിക്കും  സര്‍ക്കാരില്‍ നിലനിര്‍ത്തുക. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ ഓഹരികള്‍ വിറ്റഴിക്കണമെന്ന് നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടിരുന്നു.  32 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നായിരുന്നു നീതി ആയോഗ് നിര്‍ദേശിച്ചിരുന്നത്.  ഇതില്‍ 12 സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക