|    Mar 26 Sun, 2017 1:22 am
FLASH NEWS
Home   >  Sports  >  Others  >  

12 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ വിജയം

Published : 19th August 2016 | Posted By: SMR

12 വര്‍ഷം നീണ്ട തന്റെ കഠിനാധ്വാനത്തിന്റെ വിജയമാണ് ഈ ഒളിംപിക്‌സ് മെഡലെന്ന് റിയോയില്‍ രാജ്യത്തിന്റെ അഭിമാന മായ സാക്ഷി മാലിക്ക് പറഞ്ഞു.
”ഈയൊരു സ്വപ്‌നം യാഥാ ര്‍ഥ്യമാക്കുന്നതിനുവേണ്ടി രാപ്പകലി ല്ലാതെ ഞാന്‍ അധ്വാനിച്ചു. ഭാവിയില്‍ കൂടുതല്‍ ഗുസ്തി താരങ്ങള്‍ ഇന്ത്യക്കായി ഒളിംപിക്‌സി ല്‍ മെഡല്‍ നേടുമെന്നാണ് എന്റെ പ്രതീക്ഷ”- താരം വിശദമാക്കി.
12ാം വയസ്സില്‍ തന്നെ ഗുസ്തിയിലേക്കു വന്ന സാക്ഷി തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പിലെ പ്രകടനത്തോടെയാണ് ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പരിശീലകന്‍ ഈശ്വര്‍ ദഹിയക്കു കീഴില്‍ സാക്ഷിയുടെ വളര്‍ച്ച. ആദ്യകാലങ്ങളില്‍ പെണ്‍കുട്ടിയെ ഗുസ്തിയിലേക്ക് കൊണ്ടുവന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ നാട്ടുകാരുടെ ഓമനപുത്രിയാണ് സാക്ഷി.
സാക്ഷിയുടെ ജന്‍മനാടായ ഹരിയാനയിലെ രോഹ്തക് ഗ്രാമം ഉല്‍സവലഹരിയിലാ ണ്. തങ്ങളുടെ പ്രിയതാരം രാജ്യത്തിനു കന്നി ഒളിംപിക്‌സ് മെഡല്‍ സമ്മാനിച്ചതിന്റെ ആഹ്ലാദം നാടെങ്ങും അലടയിക്കുക്കുന്നുണ്ട്.
മെഡല്‍ നേടിയതിനു പിറകെ സാക്ഷിയുടെ വീട്ടിലേക്ക് ജനപ്രവാഹമാണ്. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സായ് ഒഫീഷ്യല്‍സ് എന്നിവരെക്കൂടാതെ നിരവധി ആരാധകരും താരത്തിന്റെ മാതാപിതാക്കളെ അനുമോദിക്കാന്‍ എത്തുന്നുണ്ട്. മകളുടെ അവിസ്മരണീയ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് പിതാവ് സുദേഷ് മാലിക്ക്.
”പെണ്‍കുട്ടികള്‍ക്ക് കായിക ഇനങ്ങളില്‍ തിളങ്ങുന്നതിനുവേണ്ടി മാതാപിതാക്കളുടെ പിന്തുണ അനിവാര്യമാണ്. ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ അവളെ പ്രോല്‍സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. തുടക്കത്തി ല്‍ എതിര്‍ത്ത നാട്ടുകാര്‍ അവള്‍ കോമണ്‍വെ ല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പി ലും മെഡല്‍ നേടിയതോടെ നിലപാടില്‍ മാറ്റം വരുത്തി. സാക്ഷിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ വനിതാ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നാണ് എന്റെ ആഗ്രഹം”- മാലിക്ക് അഭിമാനത്തോടെ പറഞ്ഞു.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക