|    Feb 21 Wed, 2018 3:05 pm
FLASH NEWS

12 ലൈബ്രറികളില്‍ വായനമുറികള്‍; 55 ലക്ഷം രൂപ അനുവദിച്ചു

Published : 19th January 2017 | Posted By: fsq

 

ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ 12 ലൈബ്രറികള്‍ക്ക് കൂടി വായനാ മുറികള്‍ നിര്‍മ്മിക്കാന്‍ എംപി ഫണ്ടില്‍ നിന്നു 55 ലക്ഷം രൂപ കൂടി  അനുവദിച്ചതായി അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അറിയിച്ചു. നേരത്തെ 30 ലൈബ്രറികള്‍ക്ക് വായനാമുറി നിര്‍മിക്കുന്നതിനായി 1 .55 കോടി രൂപ അനുവദിച്ചിരുന്നു. കൂടുതല്‍ മേഖലകളില്‍ നിന്നു ബഹുജനങ്ങളും ലൈബ്രറി ഭാരവാഹികളും ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് 12 ലൈബ്രറികള്‍ക്ക് കൂടി തുക അനുവദിച്ചത്. ലിറ്റില്‍ ഫഌവര്‍ ലൈബ്രറി കോടിക്കുളം 4 ലക്ഷം, മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സേനാപതി 4.5 ലക്ഷം, പബ്ലിക്ക് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബ് മാട്ടുക്കട്ട 4 ലക്ഷം, നവജീവന്‍ ലൈബ്രറി കൊടികുത്തി 4.5 ലക്ഷം, നാഷണല്‍ ലൈബ്രറി അടിമാലി 4 ലക്ഷം, പബ്ലിക്ക് ലൈബ്രറി മുട്ടം 4.5 ലക്ഷം, ഇഞ്ചൂര്‍ പബ്ലിക്ക് ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്ബ് വാരപ്പെട്ടി 4.5 ലക്ഷം, എസ്എംഎസ് ലൈബ്രറി വണ്ടിപ്പെരിയാര്‍ 7 ലക്ഷം, അക്ഷര പബ്ലിക്ക് ലൈബ്രറി പായിപ്ര 4.90 ലക്ഷം, പുലരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 4.65 ലക്ഷം, യങ് കേരള പബ്ലിക്ക് ലൈബ്രറി അനിക്കുഴ 4.5 ലക്ഷം, ശില്പി ലൈബ്രറി ദേവിയാര്‍ കോളനി 4 ലക്ഷം എന്നീ ലൈബ്രറികള്‍ക്കാണ് 55 ലക്ഷം രൂപ അനുവദിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss