|    Feb 19 Mon, 2018 9:44 pm
FLASH NEWS

12 ലിറ്റര്‍ മദ്യവുമായി വൃദ്ധ പിടിയില്‍

Published : 9th August 2017 | Posted By: fsq

 

നെടുങ്കണ്ടം: പന്ത്രണ്ട് ലിറ്റര്‍ അനധികൃത വിദേശമദ്യവുമായി വൃദ്ധ പിടിയില്‍. പാറത്തോട് വള്ളശേരികുടി ഏലിക്കുട്ടി (68) ആണ് എക്‌സൈസിന്റെ പിടിയിലായത്. പിടിയിലായ വൃദ്ധയെ വനിതാ ജീവനക്കാരില്ലാത്തിനാല്‍ കേസ് റജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു. വീട്ടിലെ മേശവലിപ്പില്‍ 12 കുപ്പികളിലായി സൂക്ഷിച്ച മദ്യമാണ് കണ്ടെടുത്തത്. ഗ്ലാസൊന്നിനു 100 രൂപ നിരക്കില്‍ വീട്ടിനുള്ളില്‍ കച്ചവടം നടത്തുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഏലിക്കുട്ടി കുടുങ്ങിയത്. ഇവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജി, എക്‌സൈസ് ഉ—ദ്യോഗസ്ഥരായ ജോജി, ഷാജി, ശശിന്ദ്രന്‍, ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ റെയിഡില്‍ പങ്കെടുത്തത്. വ്യാജ വാറ്റ്, കഞ്ചാവ് കച്ചവടം, അനധികൃത വിദേശമദ്യവില്‍പ്പന എന്നിങ്ങനെയുള്ള വിവരങ്ങള്‍ 9400069539 എന്ന നമ്പരില്‍ ജനങ്ങള്‍ അറിയിക്കണമെന്ന് ഉടുമ്പന്‍ചോല റേഞ്ച് ഓഫിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss