|    Jan 25 Wed, 2017 6:53 am
FLASH NEWS

12 ലക്ഷം ഹാജിമാര്‍ പുണ്യഭൂമിയില്‍

Published : 7th September 2016 | Posted By: SMR

 സലീം ഉളിയില്‍

മക്ക: ഈവര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നായി 11,94,969 തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തി. ഇന്തോനീസ്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലും. വ്യോമമാര്‍ഗം 1,122,170 പേരും 12,704 പേര്‍ കപ്പല്‍മാര്‍ഗവും 60,095 പേര്‍ സൗദിയുടെ വിവിധ കവാടങ്ങളിലൂടെ കരമാര്‍ഗവുമാണ് ഹജ്ജിനെത്തിച്ചേര്‍ന്നത്. സൗദി ജവാസാത്ത് വിഭാഗത്തിന്റെ കണക്ക് പ്രകാരമാണിത്.
കഴിഞ്ഞ വര്‍ഷം 20 ലക്ഷത്തോളം തീര്‍ത്ഥാടകരാണെത്തിയിരുന്നത്. ഈവര്‍ഷം ക്വാട്ട വര്‍ധിപ്പിക്കാത്തതിനാല്‍ തല്‍സ്ഥിതി തുടരുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അതിനിടെ അനധികൃത ഹാജിമാര്‍ മക്കയിലെത്താതിരിക്കാന്‍ വിവിധ കവാടങ്ങളില്‍ പരിശോധന ശക്തമാക്കി. നിയമലംഘകര്‍ പിടിക്കപ്പെട്ടാല്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും തിങ്കളാഴ്ചയോടെ തന്നെ എത്തിയിരുന്നു. ഇന്ത്യന്‍ ഹാജിമാരില്‍ ഭൂരിഭാഗം പേര്‍ക്കും അസീസിയ്യയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള സ്വകാര്യഗ്രൂപ്പിലെത്തി മദീനയിലേക്ക് പോയവര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ മക്കയിലെത്തും.
ഹജ്ജ് കമ്മിറ്റിക്കുകീഴില്‍ മദീന വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ മക്കയിലെത്തിയിരുന്നു. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഔദ്യോഗിക വോളന്റിയര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മിന, അറഫ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങളാണ് കൂടുതലായും നിര്‍ദേശം നല്‍കുന്നത്. വോളന്റിയര്‍മാരായി മുന്‍കാലങ്ങളിലെത്തിയവരാണ് നടപടിക്രമങ്ങളെ കുറിച്ച് ഹാജിമാരെ ബോധവല്‍ക്കരിക്കുന്നത്. മലയാളി സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവും തേടുന്നുണ്ട്.
ദുല്‍ഹജ്ജ് മാസം ആരംഭിച്ചതോടെ ആഭ്യന്തരഹാജിമാരുടെ വരവും തുടങ്ങിയിട്ടുണ്ട്. അഞ്ചുനേരത്തെ നമസ്‌കാരങ്ങളിലും മത്വാഫ്, ഹറം പള്ളി, ഹറം മുറ്റം എന്നിവ നിറയുകയാണ്. കൂടുതല്‍ സ്ഥലങ്ങളില്‍ മാര്‍ഗനിര്‍ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹാജിമാരെ സഹായിക്കുന്നതിനായി മക്കയിലെ ഔദ്യോഗിക സാമൂഹിക സംഘടനയായ മസ്‌റൂഹ് തഹ്ദീം ബലദില്‍ ഹറമിന് കീഴിലുള്ള ശബാബ് മക്ക എന്ന പേരില്‍ സ്വദേശി യുവാക്കളുടെ സേവനം തുടങ്ങിയിട്ടുണ്ട്.
ഹാജിമാരുടെ വരവ് വര്‍ധിച്ചതോടെ ഹറമിലും പരിസരങ്ങളിലും സേവനങ്ങള്‍ക്കിറങ്ങുന്ന മലയാളി സന്നദ്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജിതമായി.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ആര്‍എസ്‌സി, കെഎംസിസി, വിഖായ, തനിമ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വോളന്റിയര്‍മാര്‍ രംഗത്തുള്ളത്.കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിനായി
തായ്‌ലന്‍ഡിലേക്ക്
കൊച്ചി: മൂന്നാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍(ഐഎസ്എല്‍) ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി രണ്ടാം ഘട്ട പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് തായലന്‍ഡിലേക്ക് പറക്കും. ടീമിനെ യാത്രയാക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ഉടമകള്‍ ഇന്ന് കൊച്ചിയിലെത്തും.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പുറമേ ടീമിന്റെ പുതിയ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അരവിന്ദ്, എന്‍ പ്രസാദ് എന്നിവരാണ് ടീമംഗങ്ങളെ കാണാനും യാത്രയാക്കാനും ആദ്യമായി കൊച്ചിയിലെത്തുന്നത്.
ടീം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ എത്തിയിരുന്നു. ഇന്ന് വൈകീട്ടത്തെ വിമാനത്തിലാണ് ടീം തായ്‌ലന്‍ഡിലേക്ക് പോവുക. 10നാണ് തായ്‌ലന്‍ഡില്‍ ടീമിന്റെ രണ്ടാം ഘട്ട പരിശീലനം തുടങ്ങുന്നത്. കഴിഞ്ഞ 28നാണ് പുതിയ പരിശീലകന്‍ സ്റ്റീവ് കോപലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒന്നാം ഘട്ട പരിശീലനം തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക