|    Oct 17 Wed, 2018 7:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

12 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്  എന്ന ക്രമത്തില്‍. കൊല്ലം- ആദിച്ചനല്ലൂര്‍- തഴുത്തല തെക്ക്, തേവലക്കര- കോയിവിള പടിഞ്ഞാറ്, ആലപ്പുഴ- ചേര്‍ത്തല തെക്ക്- കളരിക്കല്‍, കണ്ടല്ലൂര്‍- കൊപ്പാറേത്ത് എച്ച്എസ്, കോട്ടയം-പാമ്പാടി- കാരിയ്ക്കാമറ്റം, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി, മലപ്പുറം- പെരുവള്ളൂര്‍- കൊല്ലംചിന, കോഴിക്കോട്- തിക്കൊടി-പുറക്കാട്, കണ്ണൂര്‍- രാമന്തളി- രാമന്തളി സെന്‍ട്രല്‍. ആലപ്പുഴ- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ്്, മലപ്പുറം- തിരൂര്‍ നഗരസഭയിലെ തുമരക്കാവ്, വയനാട്- കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി. തിരഞ്ഞെടുപ്പ് ജോലി നോക്കുന്ന ജീവനക്കാര്‍ക്ക്  പോളിങിന്റെ തൊട്ടടുത്ത  ദിവസം  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവധി അനുവദിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss