|    Jan 20 Fri, 2017 9:34 pm
FLASH NEWS

12 കോളജുകളില്‍ എംഎഡ് പഠിക്കാന്‍ ആളില്ല

Published : 17th September 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള 12 ട്രെയിനിങ് കോളജുകളില്‍ എംഎഡ് കോഴ്‌സിന് ഒരാള്‍ പോലും പഠിക്കാനില്ല. ആകെ 17 കോളജുകളാണു സര്‍വകലാശാലയ്ക്കു കീഴിലുള്ളത്. ഇതില്‍ മൂന്നെണ്ണം കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന സെന്ററുകളാണ്.
തൃശൂര്‍, കണിയാമ്പറ്റ, വടകര എന്നിവയാണു സര്‍വകലാശാലയുടെ സെന്ററുകള്‍. ഇവിടെ 80,000 രൂപയാണ് കോഴ്‌സിന്റെ ഫീസ്. എംഎഡ് രണ്ടു വര്‍ഷമാക്കിയതോടെയാണ് കോഴ്‌സിന് ആളെ കിട്ടാതായത്. പഠിച്ചിറങ്ങിയിട്ട് ജോലിക്ഷാമം നേരിടുന്നത് ആളില്ലാത്തതിനു പ്രധാന കാരണമാണ്.
തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലെ ട്രെയിനിങ് കോളജുകളിലും എംഎഡിന് പഠിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. രണ്ട് ഗവണ്‍മെന്റ് കോളജുകള്‍, രണ്ട് എയ്ഡഡ് കോളജുകള്‍, കാലിക്കറ്റ് വാഴ്‌സിറ്റി കാംപസ് എന്നിവിടങ്ങളില്‍ കോഴ്‌സിന്റെ ഫീസ് 6000 രൂപ മാത്രമായിട്ടും മുഴുവന്‍ സീറ്റിലും പഠിക്കാനാളില്ല. രണ്ടുവര്‍ഷം മുമ്പുവരെ എംഎഡ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തിയിരുന്നു. കോഴ്‌സിന് ആളില്ലെങ്കിലും കോളജുകള്‍ സര്‍വകലാശാലയ്ക്ക് അഫിലിയേഷന്‍ ഫീസ് നല്‍കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക