|    May 25 Fri, 2018 10:17 pm
FLASH NEWS

12 ഏക്കറോളം വരുന്ന കൃഷി നാശത്തിന്റെ വക്കില്‍; പുതുപ്പാടിയില്‍ നെല്ലിന് രോഗബാധ

Published : 28th November 2016 | Posted By: SMR

താമരശ്ശേരി: കീടബാധ മൂലം പുതുപ്പാടിയില്‍ വ്യാപകമായി നെല്‍കൃഷി നശിക്കുന്നു. സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വാനിക്കര വയലില്‍ ആരംഭിച്ച നെല്‍കൃഷിയാണ് രോഗം മൂലം നശിക്കുന്നത്. ഞാറ് നട്ട് ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് 12 ഏക്കറോളം വരുന്ന കൃഷി രോഗ ബാധമൂലം നശിക്കുന്നത്. നെല്ലിന്റെ അടിഭാഗം ചീയുന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്.ചീയല്‍ ബാധിച്ച നെല്ല് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. തുലാവര്‍ഷം ലഭിക്കാത്തതാണ് നെല്ലിന് രോഗം പിടിപെടാന്‍ കാരണമെന്നാണ് കരുതുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയിട്ടുണ്ട്. കൃഷി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച മരുന്ന് അടിച്ചിട്ടും രോഗബാധ കുറഞ്ഞിട്ടില്ല. പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക കൂട്ടായ്മകള്‍ക്ക് പലിശരഹിത വായ്പ നല്‍കിയാണ് പഞ്ചായത്തി ല്‍ നെല്‍കൃഷി പരിപോഷിപ്പിക്കുന്നത്. കൃഷിയുടെ തുടക്കത്തിലേ രോഗം ബാധിച്ചതിനാ ല്‍ വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് ആശങ്കയിലാണ് കര്‍ഷകര്‍. രണ്ട് ലക്ഷത്തോളം ചെലവിട്ടാണ് ഇവിടെ മാത്രം കൃഷിയിറക്കുന്നത്. മൂന്നുമാസം വിളവെടുപ്പ് ലക്ഷ്യമിട്ട് തുടങ്ങിയ കൃഷി വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ്. ഇതോടൊപ്പം ജല ദൗര്‍ലഭ്യവും അലട്ടുന്നുണ്ട്. അതിനിടെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണമുള്ളതിനാല്‍ ബാങ്കില്‍നിന്ന് വായ്പയുടെ അടുത്ത ഗഡുവും ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാലേ പണികള്‍ ഇനി നടത്താനാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss