12 സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ഫീസ് ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യത്തിന് കീഴിലെ 12 ഡെന്റല്‍ കോളജുകളിലെ എംഡിഎഫ് ഫീസ് ഘടന നിശ്ചയിച്ചു. 2017- 18, 2018-19 വര്‍ഷങ്ങളിലെ ട്യൂഷന്‍ ഫീസാണ് ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച് ഉത്തരവിറക്കിയത്.
ഓരോ വര്‍ഷവും 8.5 ലക്ഷം രൂപ വീതമാണ് ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ 15 ലക്ഷവും നിശ്ചയിച്ചു. അന്നൂര്‍ ഡെന്റല്‍ കോളജ് മൂവാറ്റുപുഴ, എജ്യൂകെയര്‍ മലപ്പുറം, മലബാര്‍ ഡെന്റല്‍ കോളജ് മലപ്പുറം, മാര്‍ ബസേലിയോസ് കോതമംഗലം, നൂറുല്‍ ഇസ്്‌ലാം ആറാലുംമൂട് തിരുവനന്തപുരം, പിഎസ്എം തൃശൂര്‍, അസീസിയ കൊല്ലം, റോയല്‍ പാലക്കാട്, എംഇഎസ് പെരിന്തല്‍മണ്ണ, കെഎംസിടി കോഴിക്കോട്, ശ്രീശങ്കര വര്‍ക്കല, സെന്റ് ഗ്രിഗോറിയോസ് ചേലാട് എറണാകുളം എന്നീ കോളജുകള്‍ക്കാണ് ഫീസ് ഘടന ബാധകമാവുക.
അതേസമയം, സര്‍ക്കാര്‍ സ്വാശ്രയ ഡെന്റല്‍ കോളജുകളില്‍ 2018-19 അധ്യയന വര്‍ഷത്തെ വിവിധ എംഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Next Story

RELATED STORIES

Share it