Kerala Assembly Election

12 സീറ്റ് ചോദിച്ച് കെപിസിസിക്ക് വയലാര്‍ രവിയുടെ കത്ത്

12 സീറ്റ് ചോദിച്ച്  കെപിസിസിക്ക്  വയലാര്‍ രവിയുടെ  കത്ത്
X
congress
തിരുവനന്തപുരം: തന്റെ അനുയായികള്‍ക്ക് സീറ്റ് ചോദിച്ച് കെപിസിസിക്ക് മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ കത്ത്. 12 സീറ്റ് വേണമെന്ന് വയലാര്‍ രവി കത്തില്‍ ആവശ്യപ്പെട്ടു. ചേര്‍ത്തല, പെരുമ്പാവൂര്‍, ചാത്തന്നൂര്‍, അരൂര്‍, വടക്കാഞ്ചേരി, വാമനപുരം, വൈപ്പിന്‍, കണ്ണൂര്‍, മലമ്പുഴ, മാവേലിക്കര സീറ്റുകളും ഘടകകക്ഷികള്‍ വിട്ടുനല്‍കുകയാണെങ്കില്‍ കുട്ടനാട്, ഏറ്റുമാനൂര്‍ സീറ്റുകളും നല്‍കണമെന്നാണ് ആവശ്യം.
എം കെ ജിനദേവ്(ചേര്‍ത്തല), മാത്യു കുഴല്‍നാടന്‍ (പെരുമ്പാവൂര്‍), നെടുങ്കോളം രഘു(ചാത്തന്നൂര്‍), എം കെ അബ്ദുല്‍ ഗഫൂര്‍ ഹാജി (അരൂര്‍), സി എസ് ശ്രീനിവാസ്(വടക്കാഞ്ചേരി), പി സൊണാള്‍ജ്(വാമനപുരം), ടി ജി സുനില്‍(വൈപ്പിന്‍), കെ പ്രമോദ് (കണ്ണൂര്‍), എ സുമേഷ് (മലമ്പുഴ), എ വിശാലാക്ഷി (മാവേലിക്കര), അനില്‍ ബോസ് (കുട്ടനാട്), ജി ഗോപകുമാര്‍ (എറ്റുമാനൂര്‍) എന്നിവരുടെ പേരുകളും കെപിസിസിക്ക് സമര്‍പ്പിച്ചു.

[related]
Next Story

RELATED STORIES

Share it