World

12 വര്‍ഷം; ആറ് ആണവപരീക്ഷണങ്ങള്‍

2006 ഒക്ടോബറിനും കഴിഞ്ഞവര്‍ഷം സപ്തംബറിനുമിടെ ആറ് അണ്വായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഇവയ്‌ക്കെല്ലാം പ്യുങെ റി ആണവപരീക്ഷണകേന്ദ്രം വേദിയായി. ഉത്തരകൊറിയയിലെ ഏക ആണവപരീക്ഷണകേന്ദ്രമാണ് പ്യുങെ റിയെന്നു കരുതപ്പെടുന്നു. 2006 ഒക്ടോബര്‍ 9ലെ ആദ്യപരീക്ഷണത്തില്‍ ഒരു കിലോടണ്ണില്‍ കുറവുശേഷിയുള്ള അണ്വായുധമാണ് ഉപയോഗിച്ചത്. പരീക്ഷണത്തെ തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായി. 2009 മെയ് 25നായിരുന്നു അടുത്ത ആണവപരീക്ഷണം. രണ്ടിനും കിലോടണ്ണിനു മുകളില്‍ ശേഷിയുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചു. 4.3 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായി. മൂന്നാമത്തെ പരീക്ഷണം 2013 ഫെബ്രുവരി 12ന്. 5.1 തീവ്രത. ആറിനും 16നുമിടയില്‍ കിലോടണ്‍ ശേഷി. 2016ല്‍ രണ്ടു തവണ ആണവപരീക്ഷണം നടന്നു. ജനുവരി 6നു നടന്ന പരീക്ഷണത്തിന്റെ ശേഷി ഏഴു കിലോടണ്ണിനും 16.5 കിലോടണ്ണിനുമിടയില്‍. പ്രകമ്പനതീവ്രത 5.1. സപ്തംബര്‍ 9ലെ പരീക്ഷണത്തില്‍ പ്രകമ്പനതീവ്രത 5.3 രേഖപ്പെടുത്തി. ശേഷി കിലോടണ്ണില്‍ 15നും 25നുമിടയില്‍. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 2ന് ആറാമത്തെ പരീക്ഷണം. പ്രകമ്പനതീവ്രത റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. 70നും 280നും ഇടയില്‍ കിലോടണ്‍ ശേഷി. അണുബോംബല്ല ഹൈഡ്രജന്‍ ബോംബാണ് അന്നു പരീക്ഷിച്ചതെന്നും കരുതപ്പെടുന്നു.
1984നും 2017നുമിടെ 117 തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഇതില്‍ 86 പരീക്ഷണങ്ങളും നടന്നത് നിലവിലെ ഭരണാധികാരി കിം ജോങ് ഉന്‍ അധികാരമേറ്റ 2012നുശേഷം.
Next Story

RELATED STORIES

Share it