12 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്ത് ബാലിക

നിലമ്പൂര്‍: 12 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍  പാരായണം ചെയ്ത് ബാലിക. എടവണ്ണപ്പാറ ആക്കോട് തെക്കാലക്കല്‍ അബ്ദുര്‍റഷീദിന്റെയും വെട്ടുപാറ തസ്‌ലീനയുടെയും മകളായ മുബഷിറ (13)യാണ് ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി അദ്ഭുതമായത്.
പലരും ഖുര്‍ആന്‍ മനപ്പാഠമാക്കാറുണ്ടെങ്കിലും 12 മണിക്കൂര്‍ കൊണ്ട് മുഴുവന്‍ കാണാതെ ഓതി കേള്‍പ്പിക്കുന്നത് ഇത് ആദ്യമാണ്. മഞ്ചേരി കിടങ്ങഴി വനിതാ ഹിഫ്‌ള് കോളജിലെ വിദ്യാര്‍ഥിനിയായ മുബഷിറ ഒന്നരവര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി ഹാഫിള് പദവി നേടി. എട്ടാം ക്ലാസില്‍ പഠിക്കുന്ന മുബഷിറ രാവിലെ മുതല്‍ വൈകീട്ട് വരെ ഇടവേളയില്ലാതെ 12 മണിക്കൂര്‍ കൊണ്ടാണ്് ഖുര്‍ആനിലെ 114 അധ്യായങ്ങളും കാണാതെ അധ്യാപികമാരുള്‍പ്പെട്ട സദസ്സിനു മുന്നില്‍ ചൊല്ലി ക്കേള്‍പ്പിച്ചത്. ഹിഫ്‌ളുല്‍ കോളജിലെ പ്രിന്‍സിപ്പലും മുബഷിറയുടെ അധ്യാപികയുമായ ഷാഹിന ബിന്‍ത് അഹ്മദും പുല്ലൂര്‍ സ്വദേശിനി ദീനാ ഫാത്തിമയുടെയും നിരന്തരമായ പരിശ്രമത്തിനൊടുവിലാണു മുബഷിറ ദൗത്യം പൂര്‍ത്തിയാക്കിയത്. മഞ്ചേരി കോളജില്‍ നടന്ന ചടങ്ങില്‍ മുബഷിറയെയും അധ്യാപികമാരെയും ആദരിച്ചു. സുലൈമാന്‍ ഫൈസി പൂക്കളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്‍ വഹാബ് നദ്‌വി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ മുസ്‌ല്യാര്‍ കൊഴക്കോട്ടൂര്‍, പി ടി മൊയ്തീന്‍ ഹാജി കിടങ്ങഴി, കണ്ണിയന്‍ അബൂബക്കര്‍, വി പി ചെറിയാപ്പു ഹാജി, കെ കെ മൊയ്തീന്‍ ഹാജി, കെ സി ബാവ, പി ടി ചെറിയാപ്പു പങ്കെടുത്തു.
Next Story

RELATED STORIES

Share it