12 ബന്ദികളെ താലിബാന്‍ കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാനിലെ തെക്കുകിഴക്കന്‍ ഗസ്‌നി പ്രവിശ്യയില്‍ നിന്ന് അടുത്തിടെ തട്ടിക്കൊണ്ടുപോയ 12 ബന്ദികളെ താലിബാന്‍ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് പോലിസുകാരെയും മൂന്നു സൈനികരെയും രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയുമാണു കൊലപ്പെടുത്തിയതെന്ന് അഫ്ഗാന്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഗുലാം മുഹമ്മദ് തഹിരി അറിയിച്ചു. പല സമയങ്ങളിലായി ബന്ദികളാക്കിയവരാണിവര്‍.
അതിനിടെ കുന്ദൂസിലെ ദേശീയപാതയില്‍ നിന്നും 40 യാത്രക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it