Flash News

12 തദ്ദേശഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്



തിരുവനന്തപുരം: 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്നു  ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ആറു ജില്ലകളിലെ ഏഴു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നാല് മുനിസിപ്പല്‍ വാര്‍ഡുകളിലും കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. 18ന് രാവിലെ 10നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it