|    Jul 16 Mon, 2018 2:33 pm
FLASH NEWS

12കാരിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധന് കഠിനതടവും പിഴയും

Published : 23rd September 2017 | Posted By: fsq

 

തിരുവല്ല: 12കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൃദ്ധനെ ഏഴ് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും. പത്തനംതിട്ട ജില്ലാ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. ആറന്മുള വഞ്ചിത്ര നിരന്ന നിലത്ത് വീട്ടില്‍ താമസിക്കുന്ന തിരുവല്ല തിരുമൂലപുരം അടമ്പട കോളനി പരത്തിക്കാട്ടില്‍ വര്‍ഗീസിനെയാണ് (കുഞ്ഞുമോന്‍-61) ശിക്ഷിച്ചത്. പീഡിപ്പിച്ചതിന് നാലുവര്‍ഷം കഠിന തടവും, 25000 രൂപ പിഴയും പട്ടികജാതി അക്രമ നിരോധനപ്രകാരം മൂന്നു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ഉള്‍പ്പടെയാണ് ശിക്ഷാവിധി. ശിക്ഷാ കാലയളവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. 2016 ജൂണ്‍ ഒമ്പതിനാണ് സംഭവം. ഉടുപ്പ് നല്‍കാമെന്ന് പ്രലോഭിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു വരുത്തിയാണ് പീഡനം നടത്തിയത്. തിരുവല്ല എസ്്‌ഐ ആയിരുന്ന ടി കെ വിനോദ് കൃഷ്ണ രജിസ്റ്റര്‍ ചെയ്ത           കേസില്‍ സി ഐ സഖറിയാ മാത്യു അന്വേഷണം നടത്തുകയും ഡിവൈഎസ്പി  വി ജി വിനോദ് കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss