|    Mar 27 Mon, 2017 2:17 pm
FLASH NEWS

12കാരിയെ പീഡനത്തിരയാക്കിയ യുവാവ് അറസ്റ്റില്‍

Published : 9th October 2016 | Posted By: SMR

പുത്തനത്താണി: ഏഴാം ക്ലാസ്  വിദ്യാര്‍ഥിനിയായ 12 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചുവന്ന യുവാവ് പോലിസ് പിടിയില്‍. കോഴിക്കോട് നടക്കാവ് സ്വദേശി കൊളങ്ങരത്ത് മീത്തേല്‍ സുധീഷി (37) നെയാണ് വളാഞ്ചേരി സിഐ കെ എം സുലൈമാനും  സംഘവും അറസ്റ്റ് ചെയ്തത്.
കുടുംബ സുഹൃത്തായ പ്രതി പെണ്‍കുട്ടിയെ അഞ്ചാം ക്ലാസ് മുതല്‍ പീഡിപ്പിച്ചു വരികയായിരുന്നു. രക്ഷിതാക്കളിലാത്ത സമയം നോക്കി രക്ഷിതാക്കളോട് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതി കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.പീഡനത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന വിദ്യാര്‍ഥിനി പഠനത്തില്‍ പുറകോട്ട് പോയതോടെ  അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനകഥ പുറത്തായത്.കൂലിപ്പണിക്കാരനാണ് അറസ്റ്റിലായ  സുധീഷ്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ് ഐമാരായ രാജന്‍, സിപി ഇഖ്ബാല്‍, സിപിഒമരായ സുനില്‍ദേവ്,ശറഫുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക