|    Jun 24 Sat, 2017 3:55 am
FLASH NEWS
Home   >  Kerala   >  

12കാരന് 18കാരിയില്‍ കുട്ടി പിറന്നു: ആര്‍ക്കെതിരെ കേസെടുക്കണമെന്ന് തര്‍ക്കം

Published : 7th November 2016 | Posted By: Navas Ali kn

bb

12 വയസുകാരനായ ബാലന് 18 വയസെത്താത്ത കൗമാരക്കാരിയില്‍ കുട്ടിയുണ്ടായ സംഭവത്തില്‍ ആര്‍ക്കെതിരെ കേസെടുക്കുമെന്നതില്‍ തീരുമാനത്തിലെത്താനാകാതെ പോലിസ്. തല്‍ക്കാലം 12 വയസുകാരനെ പ്രതിയാക്കി പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ കേസന്വേഷണത്തിന്റെ ഭാഗമായി കോടതിയുടെ അനുവാദത്തോടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തും. 12 വയസുകാരന്‍ ഗര്‍ഭിണിയാക്കി എന്നത് പെണ്‍കുട്ടിയുടെ മൊഴി മാത്രമാണെന്നും ഇതു മാത്രം വിശ്വസിക്കാതെ ശാസ്ത്രീയ പരിശോധന കൂടി നടത്താനുമാണ് പോലീസിന്റെ തീരുമാനം.
വയറു വേദനയെന്ന പേരില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും അറിയില്ലായിരുന്നുവത്രേ. 12കാരനെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും കൗമാരക്കാരി ബാലനെ പീഡിപ്പിച്ചു എന്ന പരാതിയും ഉയരില്ലേ എന്നും സംശയമുണ്ട്. 18 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമത്തിന്റെ പരിരക്ഷയില്‍ ഇവരില്‍ ആരാണ് വരുന്നതെന്ന ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്.
ഇരുഭാഗത്തേയും പ്രതിയാക്കി കേസെടുക്കണമെന്നും പ്രായത്തിന്റെ മേല്‍ക്കൈ പരിഗണിച്ച് പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്നതും നഷ്ടമുണ്ടായതും പെണ്‍കുട്ടിക്കാണ് എന്ന് കണക്കാക്കിയാണ് ബാലനെതിരെ കേസ് ചാര്‍ജ് ചെയ്തത്. 12കാരനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാത്ത അവസ്ഥയിലാണ് പോലിസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക