12ാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്ന് ആര്‍എസ്എസ് ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളില്‍ 12ാം ക്ലാസ് വരെയും സംസ്‌കൃതം നിര്‍ബന്ധമായും പഠനവിഷയമാക്കണമെന്ന് ഭാരതീയ ശിക്ഷണ്‍ മണ്ഡലത്തിന്റ ശുപാര്‍ശ. ആര്‍എസ്എസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. കെ കസ്തൂരിരംഗന്‍ അധ്യക്ഷനായ നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് ശുപാര്‍ശ നല്‍കിയത്.
നിലവില്‍ എട്ടാം ക്ലാസ് വരെ മാത്രമാണ് ത്രിഭാഷാ പഠനസമ്പ്രദായം നിലവിലുള്ളത്. ഇതനുസരിച്ച് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഒരു ഭാഷ കൂടി വിദ്യാര്‍ഥിക്ക് പഠിക്കേണ്ടതായുണ്ട്. ഒമ്പതു മുതലുള്ള ക്ലാസുകളില്‍ ദ്വിഭാഷാ സമ്പ്രദായമാണുള്ളത്. ഇംഗ്ലീഷിനു പുറമേ ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുത്ത് പഠിക്കാനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ശുപാര്‍ശ നല്‍കിയത്.
Next Story

RELATED STORIES

Share it