12ന് അര്‍ധരാത്രി മുതല്‍ ലോറിസമരം

കൊച്ചി: ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് അര്‍ധരാത്രി മുതല്‍ അന്യസംസ്ഥാന ലോറികള്‍ കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ലോറി ഓണേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റി തീരുമാനം.
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലാണു സമരം. ഈ മാസം നാലിനു മുമ്പ് നടത്തുന്ന സര്‍ക്കാര്‍തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തിലെ ലോറിയുടമകളും സര്‍വീസ് നിര്‍ത്തിവയ്ക്കും.
മറ്റു സംസ്ഥാനങ്ങളിലൊന്നും ഈ നിയമം നടപ്പാക്കിയില്ലെന്നിരിക്കെ കേരളത്തില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി വിരോധാഭാസമാണെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ഹംസ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it