|    May 30 Tue, 2017 4:44 am
FLASH NEWS

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ജൈനമുനി തരുണ്‍ സാഗറിനെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് തനിക്കെതിരേ ഹരിയാന പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനി സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസുമാരായ വി ഗോപാല ഗൗഡ, ആദര്‍ശ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.കേസ് റദ്ദാക്കിയില്ലെങ്കില്‍ തന്നെ പോലിസ് അറസ്റ്റ് ചെയ്യാനിടയുണ്ടെന്നാണ് ദദ്‌ലാനി ഹരജിയില്‍ പറഞ്ഞിരുന്നത്്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അംബല കന്റോണ്‍മെന്റ് പോലിസ് ദദ്‌ലാനിക്കെതിരേ കേസെടുത്തത്. നിയമസഭയില്‍ പ്രഭാഷണം നടത്താന്‍ ജൈനമുനിയെ ഹരിയാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. നഗ്നനായിട്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയത്. ഇതുസംബന്ധിച്ച് ദദ്‌ലാനിയുടെ ട്വീറ്റാണ് വിവാദമായത്. തുടര്‍ന്ന് അദ്ദേഹം ക്ഷമാപണം നടത്തിയിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day